കേരളത്തിലെ വയനാട് ജില്ലയില്‍ ജീവിക്കുന്ന ഒരു ആദിവാസി വര്‍ഗമാണ് കുറിച്യര്‍. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവര്‍. കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേരുണ്ടായത്.
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളില്‍ പ്രധാനപ്പെട്ടവവയില്‍ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം രാജാവും വയനാട്ടിലെ വേട രാജാക്കന്മാര്‍ക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂറുകാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധംജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടില്‍ കഴിഞ്ഞതിനഅല്‍ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാര്‍ പുറത്താക്കി. ശരണാര്‍ത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടില്‍ കൃഷി ചെയ്യാന്‍ രാജാവ് അനുവദിക്കുകയും അവര്‍ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു.
കാട്ടിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ഒരുപാട് ദൈവങ്ങളുണ്ടിവര്‍ക്ക്. മലോന്‍ ദൈവം, മലകാരി ദൈവം, മുത്തപ്പന്‍, ഭദ്രകാളി, ഭഗവതി തുടങ്ങിയവരാണ് അതില്‍ പ്രധാനപ്പെട്ടവ. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍ ഇവര്‍ക്കിടയിലുണ്ട്.
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്.
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താല്‍ കുറിച്യര്‍ക്ക് കലവാസന അല്പം കുറവാണ്. എങ്കില്‍ത്തന്നെ മാന്‍പാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകള്‍ ഇവര്‍ക്കുമുണ്ട്.
| കേരളത്തിലെ ആദിവാസികള്‍ |
|---|
|
• അടിയര്‍ • അരണാടര്‍ • ആളാര് • എരവള്ളര്‍ • ഇരുളര്‍ • കാടര്‍ • കനലാടി • കാണിക്കാര്‍ • കരവഴി • കരിംപാലന്‍ • കാട്ടുനായ്ക്കര്‍ • കൊച്ചുവേലന് • കൊറഗര്‍ • കുണ്ടുവടിയര്‍ • കുറിച്യര്‍ • കുറുമര്‍ • ചിങ്ങത്താന്‍ • മലയരയന്‍ • മലക്കാരന്‍ • മലകുറവന്‍ • മലമലസര്‍ • മലപ്പണ്ടാരം • മലപണിക്കര്‍ • മലസര്‍ • മലവേടര്‍ • മലവേട്ടുവര്‍ • മലയടിയര്‍ • മലയാളര്‍ • മലയര്‍ • മണ്ണാന്‍ • മറാട്ടി • മാവിലര്‍ • മുഡുഗര്‍ • മുള്ളുവക്കുറുമന്‍ • മുതുവാന്‍ • നായാടി • പളിയര്‍ • പണിയര്‍ • പതിയര്‍ • ഉരിഡവര്‍ • ഊരാളിക്കുറുമര്‍ • ഉള്ളാടര്‍ • തച്ചനാടന്‍ മൂപ്പന്‍ • വിഴവര്‍ |
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History